Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memorial Feast

Wayanad

ബി​ഷ​പ് ബെ​ന​ഡി​ക്ട് മാ​ര്‍ ഗ്രി​ഗോ​റി​യോ​സി​ന്‍റെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളും ഉ​പ​വി നീ​തി വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ബി​ഷ​പ് ബെ​ന​ഡി​ക്ട് മാ​ര്‍ ഗ്രി​ഗോ​റി​യോ​സി​ന്‍റെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളും ഉ​പ​വി നീ​തി വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ (എം​സി​എ) ബ​ത്തേ​രി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ​യും എം​സി​എ എ​ട​ക്ക​ര മേ​ഖ​ല​യു​ടേ​യും എ​രു​മ​മു​ണ്ട സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് പ​ള്ളി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് എ​രു​മ​മു​ണ്ട സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ പ​രി​പാ​ടി ന​ട​ത്തി​യ​ത്. എ​ട​ക്ക​ര മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ബ്ല​സ​ന്‍ മേ​ക്കാ​ട്ട് പ​താ​ക ഉ​യ​ര്‍​ത്തി. വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ലും ധൂ​പ​പ്രാ​ര്‍​ഥ​ന​യി​ലും ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​സി​എ രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി മ​ന​യ്ക്ക​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത വൈ​ദി​കോ​പ​ദേ​ഷ്ടാ​വ് ഫാ. ​ജ​യിം​സ് മ​ലേ​പ​റ​മ്പി​ല്‍ ഉ​പ​വി നീ​തി വ​ര്‍​ഷ പ്ര​വ​ര്‍​ത്ത​ന വി​ശ​ദീ​ക​ര​ണം ന​ട​ത്തി. മാ​ര്‍ ഈ​വാ​നി​യോ​സ് ഉ​പ​ന്യാ​സ​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. മു​ന്‍​കാ​ല എം​സി​എ ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി. തോ​മ​സ്, വി.​പി. മ​ത്താ​യി, ഫി​ലി​പ്പ് നൈ​നാ​ന്‍, തോ​മ​സ് ജോ​ര്‍​ജ് എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​റും പ്രോ​ട്ടോ വി​കാ​റു​മാ​യ ഫാ. ​തോ​മ​സ് ക​ല്ലൂ​ര്‍, എ​ട​ക്ക​ര മേ​ഖ​ല വൈ​ദി​കോ​പ​ദേ​ഷ്ടാ​വ് ഫാ. ​തോ​മ​സ് മേ​നേ​ക്കാ​ട്ടി​ല്‍, എം​സി​എ സ​ഭാ​ത​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കൊ​യ്‌​ലേ​രി, സെ​ന്‍റ് മേ​രീ​സ് എ​രു​മ​മു​ണ്ട വി​കാ​രി ഫാ. ​പോ​ള്‍​സ​ണ്‍ ആ​റ്റു​പു​റം, രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ചാ​ക്കോ ന​രി​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​ന​വും സ്‌​നേ​ഹ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.

Latest News

Corehub Up